ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
മഹാഭാരത കഥയിലെ ബകാസുരന്റെ ആസ്ഥാനമായിരുന്ന ബകപുരമാണ് കാലക്രമത്തില്‍ രൂപാന്തരപ്പെട്ട വീയപുരം ആയതെന്നു പരക്കെ വിശ്വസിക്കുന്നു. കുന്തിയും മക്കളും അജ്ഞാതവാസം നടത്തിയ ഏകചക്രയാണ് ഇന്നത്തെ കാര്‍ത്തികപ്പള്ളി എന്നും ഐതീഹ്യവും തൊട്ടടുത്ത പ്രദേശങ്ങളായ ആയാപറമ്പ് (ചെറുതന), ഊട്ടുപറമ്പ് (കരുവാറ്റ), പാണ്ഡവന്‍ കാവ് (മുതുകുളം), ഏവൂര്‍, പത്തിയൂര്‍, കണ്ടല്ലൂര്‍, മണ്ണാറശാല തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധിപ്പിച്ച് പറയപ്പെടുന്ന പാണ്ഡവപുരാണങ്ങളും ഈ ഐതീഹ്യത്തെ ബലപ്പെടുത്തുന്നു. ഫലഭൂയിഷ്ഠമായ ഒരു പ്രദേശമായിരുന്നതു കൊണ്ട് ഇവിടെ വയസ്ക്കര, ഒളശ്ശ, പുത്തിയില്‍ മഠങ്ങള്‍, പനയന്നാര്‍കാവ് ദേവസ്വം, ആമ്പക്കാട്ട്, വരിക്കോലില്‍ നായര്‍ തറവാടുകള്‍ ഇവര്‍ക്കൊക്കെ കരം ഒഴിവാക്കി നെല്പാടങ്ങള്‍ തിരുവിതാംകൂര്‍ മഹാരാജാവ് അനുവദിച്ചു നല്‍കിയിട്ടുണ്ട്. വനപ്രദേശങ്ങളായിരുന്ന പ്രദേശങ്ങള്‍ അധിവാസ കേന്ദ്രമാക്കുന്നതും ഏതാണ്ടിതേ സമയത്തു തന്നെയാണ്. ഏ.ഡി 984 (കൊല്ലവര്‍ഷം...
കൂടുതൽ വായിക്കുക