പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

പി ഓമന

പ്രസിഡൻ്റ്

മോഹനകുമാര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റസീന നൌഷാദ്

ചെയര്‍മാന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സോബി വര്‍ക്കി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നബീസത്ത് വി എസ്

ചെയര്‍മാന്‍ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി

അനില്‍കുമാര്‍ ജി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ആലപ്പുഴ ജില്ലയിലെ അപ്പര്‍കുട്ടനാട്ടില്‍ ഉള്‍പ്പെട്ട കാര്‍ത്തികപ്പളളി താലൂക്കില്‍ വീയപുരം വില്ലേജില്‍ നിലവില്‍ 14 വാര്‍ഡുകള്‍ ഉളള പാടശേഖരങ്ങളാല്‍ ചുറ്റപ്പെട്ട പ്രകൃതി മനേഹരമായ ഗ്രാമമാണ് വീയപുരം. ആലപ്പുഴ ജില്ലയിലെ ഏക വനപ്രദേശം സ്ഥിതി ചെയ്യുന്നത് വീയപുരം ഗ്രാമ പഞ്ചായത്തിലാണ്. 14 ച.കി മീ ഉളള ചെറിയ ഒരു ഗ്രാമമാണ് വീയപുരം. എല്ലാ വര്‍ഷവും ചിങ്ങമാസത്തില്‍ തിരുവോണ നാള്‍ മുതല്‍ ചതയം വരെ കേരളക്കരയാകെ അറിയപ്പെടുന്ന വളളംകളി നടക്കുന്നത് വീയപുരം ഗ്രാമ പഞ്ചായത്തിന്‍റെ അച്ചന്‍കോവിലാറ്റില്‍ ആണ്. ഈ ദിവസങ്ങളില്‍ വിദേശികള്‍ ഉള്‍പ്പെടെയുളള നാനാ ദേശക്കാര്‍ വളളംകളി കാണുന്നതിനായി ഇവിടെ എത്തുന്നു.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

മഹാഭാരത കഥയിലെ ബകാസുരന്റെ ആസ്ഥാനമായിരുന്ന ബകപുരമാണ് കാലക്രമത്തില്‍ രൂപാന്തരപ്പെട്ട വീയപുരം ആയതെന്നു പരക്കെ വിശ്വസിക്കുന്നു. കുന്തിയും മക്കളും അജ്ഞാതവാസം നടത്തിയ ഏകചക്രയാണ് ഇന്നത്തെ കാര്‍ത്തികപ്പള്ളി എന്നും ഐതീഹ്യവും തൊട്ടടുത്ത പ്രദേശങ്ങളായ ആയാപറമ്പ് (ചെറുതന), ഊട്ടുപറമ്പ് (കരുവാറ്റ), പാണ്ഡവന്‍ കാവ് (മുതുകുളം), ഏവൂര്‍, പത്തിയൂര്‍, കണ്ടല്ലൂര്‍, മണ്ണാറശാല തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധിപ്പിച്ച് പറയപ്പെടുന്ന പാണ്ഡവപുരാണങ്ങളും ഈ ഐതീഹ്യത്തെ ബലപ്പെടുത്തുന്നു. ഫലഭൂയിഷ്ഠമായ ഒരു പ്രദേശമായിരുന്നതു കൊണ്ട് ഇവിടെ വയസ്ക്കര, ഒളശ്ശ, പുത്തിയില്‍ മഠങ്ങള്‍, പനയന്നാര്‍കാവ് ദേവസ്വം, ആമ്പക്കാട്ട്, വരിക്കോലില്‍ നായര്‍ തറവാടുകള്‍ ഇവര്‍ക്കൊക്കെ കരം ഒഴിവാക്കി നെല്പാടങ്ങള്‍ തിരുവിതാംകൂര്‍ മഹാരാജാവ് അനുവദിച്ചു നല്‍കിയിട്ടുണ്ട്. വനപ്രദേശങ്ങളായിരുന്ന പ്രദേശങ്ങള്‍ അധിവാസ കേന്ദ്രമാക്കുന്നതും ഏതാണ്ടിതേ സമയത്തു തന്നെയാണ്. ഏ.ഡി 984 (കൊല്ലവര്‍ഷം...

കൂടുതൽ വായിക്കുക